fbpx
അന്തർദേശീയം ഇന്ത്യ

ബ്രിട്ടൻ്റെ നിർദേശപ്രകാരം ജനനതീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തുള്ള പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റൊരുക്കാൻ ഇന്ത്യ

India to issue new vaccination certificate with details including date of birth as per UK directive

ബ്രിട്ടൻ്റെ നിർദേശപ്രകാരം വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര സർക്കാർ. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത അഴ്ച മുതൽ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുമെന്ന് കൊവിൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്ന തരത്തിലുള്ള യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയിൽ നിന്നും കൊവിഡ്-19 പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസ് സ്വീകരിച്ചവർ രാജ്യത്തെത്തിയാൽ 10 ദിവസം നിർബന്ധിത ക്വാറൻ്റൈനിൽ പ്രവേശിക്കണമെന്നാണ് നിർദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപും യുകെയിൽ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകൾക്ക് വിധേയമാകണമെന്നുമാണ് നിർദേശം.

error: Content is protected !!