fbpx
Info UAE News അബൂദാബി ദുബായ്

യുഎഇ എക്​സ്​ചേഞ്ച്​ തിരിച്ചുവരവിനൊരുങ്ങുന്നു : ഏറ്റെടുക്കാന്‍ വിസ്​ ഫിനാന്‍ഷ്യലിന് സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി.

UAE Exchange prepares to return: Central Bank approves Wis Financial to acquire

യുഎഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കാന്‍ വിസ്​ ഫിനാന്‍ഷ്യലിന് സെന്‍ട്രല്‍ ബാങ്ക്​ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സ്​ഥാപനത്തി​ന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇതോടെ വഴിയൊരുങ്ങുകയാണ്.

കടക്കെണിയും സാമ്പത്തിക തിരിമറിയും മൂലം അടച്ചുപൂട്ടിയ യുഎഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കാന്‍ വിസ്​ ഫിനാന്‍ഷ്യലിനാണ്​ യുഎഇ സെന്‍ട്രല്‍ ബാങ്ക്​ അനുമതി നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം എത്രയും പെട്ടെ്ന് പുനരാരംഭിക്കാനാണ്​ പദ്ധതിയെന്ന്​ കമ്പനി അധികൃതര്‍ വ്യക്​തമാക്കി.

കഴിഞ്ഞ ഡിസംബറിലാണ്​ യുഎഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കുമെന്ന്​ ഇസ്രായേൽ കമ്പനിയായി പ്രിസം അഡ്വാൻസ്​ഡ്​ സൊല്യൂഷൻസും അബൂദബിയിലെ റോയൽ സ്​ട്രാറ്റജിക്​ പാർ​ട്​ണേഴ്​സും ചേർന്ന വിസ്​ ഫിനാൻഷ്യൽ എന്ന കൺസോർഷ്യം അറിയിച്ചത്​. ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്​ഥതയിലായിരുന്ന യുഎഇ എക്​സ്​ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ്​ ജോലി ചെയ്​തിരുന്നത്​. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക്​ ജോലി നഷ്​ടമായിരുന്നു.

error: Content is protected !!