fbpx
കേരളം

കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകീട്ട് അവസാനിക്കും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. വൈകീട്ടാണ് കൊട്ടിക്കലാശം. ഏപ്രിൽ 23 ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താ സമ്മളേനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടര്‍മാര്‍ മലപ്പുറത്തും (31,36,191) കുറവ് വയനാട് (5,94,177) ജില്ലയിലുമാണ്. ഇത്തവണ 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്.

error: Content is protected !!