ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടതായി ദുബായ് മീഡിയാ ഓഫീസ് ട്വിറ്റ് ചെയ്തു. 2021 ൽ റെസൊണൻസ് കൺസൾട്ടൻസിയുടെ റാങ്കിംഗിലാണ് ലോകത്തിലെ അഞ്ചാമത്തെ മികച്ച നഗരമായി ദുബായ് സ്ഥാനം പിടിച്ചത്. ടോക്കിയോ, സിംഗപ്പൂർ, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളെക്കാൾ മുൻനിരയിലാണ് ദുബായുടെ സ്ഥാനം.
24 പ്രദേശങ്ങളിലെ പ്രദേശവാസികളുടെയും സന്ദർശകരുടെയും സ്ഥിതി വിവരക്കണക്കുകളുടെയും ഗുണപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിസോണൻസ് കൺസൾട്ടൻസി ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്.
#Dubai ranked 5th best city in the world in Resonance Consultancy’s World’s Best Cities Report. The listing, dubbed 'the most comprehensive city ranking on the planet' by Bloomberg, offers a look at urban centres and covers a city’s safety, neighbourhoods, attractions & landmarks pic.twitter.com/FXlxMqBKEa
— Dubai Media Office (@DXBMediaOffice) September 26, 2021