fbpx
Info UAE News ഇന്ത്യ കേരളം റാസൽഖൈമ

ഡൽഹി – റാസല്‍ഖൈമ സ്‌പൈസ് ജെറ്റ് വിമാനസർവീസുകൾ ഇന്ന് മുതല്‍ : കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യവും.

Delhi-Ras Al Khaimah SpiceJet flights from today

ഡൽഹി – റാസല്‍ഖൈമ സ്‌പൈസ് ജെറ്റ് വിമാനസർവീസുകൾ സെപ്റ്റംബർ 26 ഇന്ന് മുതല്‍ ആരംഭിക്കും. രാത്രി 9 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10.50-ന് റാസല്‍ഖൈമയിലെത്തും. രാത്രി 11.50-ന് റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 5 മണിക്ക് ഡല്‍ഹിയിലെത്തും. ഈ സര്‍വീസ് ദിവസവുമുണ്ടാകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 30-നകം യുഎഇയില്‍നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ പത്തുവരെ ഈ ആനുകൂല്യം ലഭിക്കുമെന്നും സ്‌പേസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്‌പേസ് ജെറ്റ്.

error: Content is protected !!