fbpx
Info UAE News ദുബായ്

ദുബായിൽ പൗരന്മാർക്ക് ഒരു മില്ല്യൺ ദിർഹം വരെ ഭവന വായ്പ : പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed announces housing loan of up to one million dirhams for citizens in Dubai

എമിറാത്തി ഭവന പദ്ധതിക്കായി 65 ബില്യൺ ദിർഹം ഫണ്ട് കഴിഞ്ഞയാഴ്ച അംഗീകരിച്ചതിനെ തുടർന്ന് ദുബായിലെ പൗരന്മാർക്കായി ഒരു മില്ല്യൺ ദിർഹം വരെ ഭവന വായ്പകൾ നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഗുണമേന്മയുള്ള ഭവനം എല്ലാവരുടെയും അടിസ്ഥാന അവകാശമാണെന്നും സർക്കാരിന്റെ മുൻഗണനയാണെന്നും ഷെയ്ഖ്ഖ് മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബായിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പൗരന്മാർക്ക് മാന്യമായ അഭയം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!