fbpx
Info UAE News അബൂദാബി ദുബായ്

യുഎ ഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്ക് – SEPTEMBER 27

SEPTEMBER 27 - Covid daily low in the UAE today

യുഎ ഇയിൽ ആശ്വാസമായി ഇന്ന് സെപ്റ്റംബർ 27 ന് 286 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 350 പേർക്ക് രോഗമുക്തിയും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 286 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 735,180 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 350 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 727,516 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,094 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,570 സജീവ കോവിഡ് കേസുകളാണുള്ളത്.261,852 അധിക പരിശോധനകളിലൂടെയാണ് 286 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!