fbpx
Info UAE News ദുബായ്

കല്യാണ്‍ ജൂവലേഴ്സ് ഉത്സവകാല കാഷ്ബായ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു

Kalyan Jewelers has announced festive cashback offers

ദുബായ്: ഉത്സവകാലത്തിന്‍റെ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണശേഖരങ്ങള്‍ക്ക് ആകര്‍ഷകമായ കാഷ് ബായ്ക്ക് ഓഫറുകള്‍പ്രഖ്യാപിച്ചു.

ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായിസ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍പണിക്കൂലിയില്‍ 25 ശതമാനം വരെയുംഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെയുംകാഷ്ബായ്ക്ക് നല്‍കുന്നുണ്ട്. പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്കും 20 ശതമാനം വരെയാണ്കാഷ്ബായ്ക്ക്. നവംബര്‍ 30 വരെയാണ്ഓഫറുകള്‍.

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ്റേറ്റ്പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക്ചെയ്തദിവസത്തെയോ നിരക്കില്‍കുറവേതാണോഅതായിരിക്കുംവിലയായിഈടാക്കുക. സ്വര്‍ണത്തിന്‍റെവില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍സഹായിക്കും.

ഉത്സവകാലത്തിന്‍റെതുടക്കമായതോടെ ആഹ്ലാദത്തിന്‍റെയും ഒരുമയുടെകാലത്തിലേയ്ക്കാണ്നമ്മള്‍ നടന്നെത്തുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ്എക്സിക്യൂട്ടീവ്ഡയറക്ടര്‍രമേഷ്കല്യാണരാമന്‍ പറഞ്ഞു. ഉത്സവകാല ഓഫറുകളിലൂടെ ആഘോഷങ്ങളുടെചൈതന്യത്തിന് കരുത്തുപകരാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സില്‍നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകല്‍പ്പനകള്‍ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.

ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുംസുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഒരുക്കാനായി കല്യാണ്‍ ജൂവലേഴ്സ്വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജീവനക്കാരെല്ലാം പൂര്‍ണമായുംവാക്സിനേറ്റ്ചെയ്തവരാണ്. കൂടാതെതെര്‍മല്‍ ഗണ്‍ ഉപയോഗിച്ചുള്ളതാപനില പരിശോധന, ഇരട്ട മാസ്ക്, സുരക്ഷാ കൈയുറ, കൂടുതല്‍ സ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇടവേളകളിലുള്ള ശുചീകരണം, അണുനശീകരണം, സ്പര്‍ശമില്ലാത്ത രീതിയിലുള്ള ബില്ലിംഗ് എന്നിവയെല്ലാംഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹികാകലം പാലിക്കുന്നതിന്‍റെ പ്രാധാന്യംബോധ്യപ്പെടുത്തിക്കൊണ്ട് കല്യാണ്‍ ജൂവലേഴ്സ്ലൈവ്വീഡിയോഷോപ്പിംഗ്സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വുേേെ://രമാുമശഴിെ.സമഹ്യമിഷലംലഹഹലൃെ.ിലേ/ഹശ്ല്ശറലീവെീുുശിഴഎന്ന ലിങ്ക് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് ആഭരണശേഖരങ്ങള്‍ വീട്ടില്‍ ഇരുന്നുതന്നെ തെരഞ്ഞെടുക്കുന്നതിന് സാധിക്കും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ്എല്ലാസ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യംആഭരണങ്ങള്‍ കൈമാറ്റംചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ്മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെമെയിന്‍റനന്‍സ് സൗജന്യമായിചെയ്തുകൊടുക്കും.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചുംകൂടുതല്‍ അറിയുന്നതിന് ംംം.സമഹ്യമിഷലംലഹഹലൃെ.ിലസേന്ദര്‍ശിക്കുക.

error: Content is protected !!