fbpx
അന്തർദേശീയം

കൊളംബോയിലെ സ്ഫോടന പരമ്പര; മരണസംഖ്യ ഉയരുന്നു; കൊല്ലപ്പെട്ടവരിൽ മലയാളിയും

കൊളംബോ: ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരകള്‍. സ്ഫോടന പരമ്പരയിൽ മരണസംഖ്യ 207 -ഓളം റിപ്പോർട്ട് ചെയ്യുന്നു. രാവിലെ 8.45 ഓടെ ഈസ്റ്റര്‍ പ്രാര്‍ത്ഥന നടന്നിരുന്ന മൂന്ന് പളളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമടക്കം നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നിരുന്നു. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം.

കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം  ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം  വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.

മരിച്ചവരില്‍ കാസര്‍ഗോഡ് മൊഗ്രാപൂത്തൂര്‍ സ്വദേശിനി റസീന കൊല്ലപ്പെതായും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്ക് വന്നതായിരുന്നു റസീന. കൊളംബോയിലെ ഷംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. റസീന ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

error: Content is protected !!