fbpx
Info UAE News അബൂദാബി

നേരിയ വർദ്ധനവോടെ യുഎഇയിൽ 2021 ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

The UAE has announced petrol and diesel prices for October 2021.

യുഎഇയിൽ 2021 ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

സെപ്റ്റംബർ മാസത്തിൽ 2.55 ദിർഹം ആയിരുന്ന Super 98 പെട്രോളിന് ഒക്ടോബർ  മാസത്തിൽ ഒരു ലിറ്ററിന് 2.60 ദിർഹം നൽകണം.

സെപ്റ്റംബർ മാസത്തിൽ 2.44 ദിർഹം ആയിരുന്ന  Special 95 ന് ഒക്ടോബർ മാസത്തിൽ ഒരു ലിറ്ററിന് 2.49 ദിർഹം നൽകണം.

E-Plus 91 വാങ്ങുന്നവർ ഒക്ടോബർ  മാസത്തിൽ ലിറ്ററിന് 2.42 ദിർഹം നൽകണം. സെപ്റ്റംബർ മാസത്തിൽ E-Plus 91  ലിറ്ററിന് 2.36 ദിർഹമായിരുന്നു.

ഡീസലിന് ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം നൽകണം. സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന്  2.38 ദിർഹമായിരുന്നു.

ഇന്ധനങ്ങളുടെ വിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!