fbpx
UAE News അബൂദാബി ദുബായ്

യു എ ഇയിൽ ഇന്ന് 270 കോവിഡ് കേസുകൾ മാത്രം – SEPTEMBER 29

There are only 270 covid cases in the UAE today - SEPTEMBER 29

യുഎ ഇയിൽ ആശ്വാസമായി  ഇന്ന് സെപ്റ്റംബർ 29 ന് 270 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 350 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 270 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 735,727 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 350 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 728,195 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,095 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,437 സജീവ കോവിഡ് കേസുകളാണുള്ളത്.

311,669 അധിക പരിശോധനകളിലൂടെയാണ് 277 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!