fbpx
Info UAE News അബൂദാബി

കോവിഡ് -19 : യുഎഇയിൽ ഫേസ് മാസ്ക് നിയന്ത്രണം തുടരാൻ തന്നെയാണ് സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

covid-19: The Department of Health says face mask control is likely to remain in place in the UAE

കോവിഡ് വ്യാപനം തടയുന്നതിനായി യുഎഇയിൽ ഫേസ് മാസ്ക് നിയന്ത്രണം തുടരാൻ തന്നെയാണ് സാധ്യതയെന്ന് അബുദാബി ഹെൽത്ത് റെഗുലേറ്റർ, ആരോഗ്യ വകുപ്പ് (DoH) അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു.

ഈ പ്രതിരോധ നടപടികൾക്കിടയിൽ കഴിയുന്നത്ര ജീവിതം സാധാരണ നിലയിലാക്കേണ്ടത് ഇപ്പോൾ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഫേസ് മാസ്ക് നിയന്ത്രണം നീക്കം ചെയ്യുന്നത് ശാസ്ത്രം പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2020-ന്റെ അവസാനത്തിൽ കോവിഡ് കേസുകളിൽ കുറവുണ്ടായപ്പോഴും ഞങ്ങൾ ഫീൽഡ് ആശുപത്രികൾ നിർമ്മിക്കുന്നതോ ഐസിയു ശേഷി വർദ്ധിപ്പിക്കുന്നതോ നിർത്തിയില്ലെന്നും മാസ്കിംഗ് ഉത്തരവോ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങളോ ഒഴിവാക്കിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതിനാൽ ഫേസ് മാസ്ക് നിയന്ത്രണം തുടരുമെന്ന് തന്നെയാണ് എന്റെ തോന്നലെന്നും ഇപ്പോഴത്തെ ഈ മുൻകരുതലുകൾക്കിടയിലുള്ള ജീവിതം സാധാരണ നിലയിലാക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി യൂണിവേഴ്‌സിറ്റിയിൽ കോവിഡിനെക്കുറിച്ചുള്ള യുഎഇയുടെ അനുഭവം പരിശോധിച്ചുകൊണ്ട് നടന്ന സെമിനാറിൽ സംസാരിക്കവെയാണ് ഡോ. അൽ കാബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്

error: Content is protected !!