fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്‌പോ 2020 ദുബായ് : ഉദ്ഘാടന മഹാമഹം ഇന്ന്

Expo 2020 Dubai: The grand opening today

അതിഗംഭീര സാംസ്കാരിക പരിപാടികളോടെ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്‌പോയുടെ ഉദ്ഘാടന മഹാമഹ ചടങ്ങുകൾക്ക് ഇന്ന് വ്യാഴാഴ്ച രാത്രി 7.30 മുതൽ തുടക്കമാകും.ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്സ്‌പോ നഗരിയിൽ നടക്കുക.അതിനൂതന സാ​ങ്കേതികവിദ്യകളാണ്​ ഇതിനുപയോഗിച്ചിരിക്കുന്നത്​. നാളെ ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്‌പോ ടി വിയിലൂടെയും യുഎഇയിലുടനീളമുള്ള 430 സ്‌ക്രീനുകളിലൂടെയും തത്സമയം ചടങ്ങ് കാണാം. ഇന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങുകൾ കാണാൻ അവസരമുണ്ടാകുക.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെ എല്ലാ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങിനെത്തും.

എല്ലാ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും എല്ലാ കോവിഡ് സുരക്ഷാ നടപടികളോടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആഗോള മേളയ്ക്കായി രാജ്യം പൂർണസജ്ജമായതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. താഹർ അൽ അമേരി പറഞ്ഞു. 6 മാസം നീണ്ടുനിൽക്കുന്ന മെഗാ ഈവെന്റിലേക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

നാളെ വെള്ളിയാഴ്​ച മുതലാണ്​ എക്സ്‌പോവേദിയിലേക്ക്​ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കുക.

error: Content is protected !!