fbpx
Info UAE News അബൂദാബി

യു എ ഇയിൽ 291,055 പരിശോധനകളിലൂടെ പുതിയതായി കണ്ടെത്തിയത് 265 കോവിഡ് കേസുകൾ മാത്രം – SEPTEMBER 30

Only 270 Covid cases newly detected in 291,055 inspections in UAE - SEPTEMBER 30

യുഎ ഇയിൽ ആശ്വാസമായി  ഇന്ന് സെപ്റ്റംബർ 30 ന് 265 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 351 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 265 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 735,992 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 351പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 728,546 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,097 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,349 സജീവ കോവിഡ് കേസുകളാണുള്ളത്.

291,055 അധിക പരിശോധനകളിലൂടെയാണ് 265 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!