fbpx
Info UAE News അബൂദാബി കാലാവസ്ഥ

യുഎഇയിൽ പലയിടങ്ങളിലും മൂടൽമഞ്ഞ് : വാഹനമോടിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പ്

Fog in many parts of the UAE: Warning for motorists to be careful

യുഎഇയിലെ പലയിടങ്ങളിലും ഇന്ന് വെള്ളിയാഴ്ച രാവിലെ 8.30 വരെ മൂടൽമഞ്ഞ് അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും തിരശ്ചീന ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) അറിയിച്ചു. ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അബുദാബി – അൽ ഐൻ റോഡ്, ഷാഖ്ബൗട്ട് സിറ്റി, അൽ ഷവാമേഖ്, അൽ ഫലാഹ്, അർജൻ, അൽ ദഫ്ര എന്നിവയുൾപ്പെടെ അബുദാബിയിലെ പല പ്രദേശങ്ങളിലും മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് (NCM) ട്വീറ്റിലൂടെ പറഞ്ഞു.

error: Content is protected !!