fbpx
Info UAE News അബൂദാബി എക്സ്പോ 2020 ദുബായ്

മഹാമാരിക്ക് ശേഷമുള്ള മെഗാ ഇവന്റ് എക്സ്പോ 2020 ദുബായ് : ഇന്ന് മുതൽ ലോകം ദുബായിലേക്ക്

Post-Epidemic Mega Event Expo 2020 Dubai: The world travels to Dubai from today

ലോകം ഇന്ന് മുതൽ ദുബായിലേക്ക് …സഹിഷ്ണുതയുടെ നാടായ യുഎഇയിലേക്ക് ….

മഹാമാരിക്ക് ശേഷം ലോകത്തിന് പുത്തൻ ഉണർവേകി 192 രാജ്യങ്ങൾ പങ്കെടുക്കുന്ന സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വർഷങ്ങളുടെ യാത്രയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ 6 മാസം നീണ്ടുനിൽക്കുന്ന പരിപാടി എക്സ്പോ 2020 ദുബായിയുടെ ഉദ്ഘാടന ചടങ്ങുകള്‍ സംഗീതവും ദൃശ്യ ചാരുതയും സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളും കൊണ്ട് ഇന്നലെ പ്രൗഡ ഗംഭീരമായി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് എക്സ്പോ ഇവന്റ് ഉദ്ഘാടനം ചെയ്തത്.

Expo 2020 opening gala: World's greatest show now open; as it happened (https://i0.wp.com/www.khaleejtimes.com/assets/jpg/KT30507930.JPEG?w=810&ssl=1)

ദുബായ് റാഷിദ് അൽ മക്തൂം വിമാനത്താവളത്തിന് സമീപം 4.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ എക്സ്പോയിലെ മുഖ്യവേദിയായ അൽ വാസൽ പ്ലാസയിലായിരുന്നു ചടങ്ങുകൾ നടന്നത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹിഷ്ണുതാ കാര്യ മന്ത്രി നഹ്യാൻ മുബാറക് അൽ നഹ്യാൻ, എക്സ്പോ ഡയറക്ടർ ജനറലും രാജ്യാന്തര സഹകരണ സഹമന്ത്രിയുമായ റീം അൽ ഹാഷ്മി തുടങ്ങിയവരും മറ്റ് രാജ്യാന്തര എക്സ്പോ ഭാരവാഹികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഉൾപ്പടെയുള്ളവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

എക്സ്പോയിലേക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എക്സ്പോ 2020 ഗംഭീരമായ പരിപാടിയായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പങ്കുവച്ചു. ചരിത്രത്തിൽ ആദ്യമായാകും ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഈ പരിപാടി നന്നായി നടത്താൻ കഴിവുള്ളവരാണ്. നാളെയുടെ ലോകത്തെ നിർമ്മിക്കുന്നതിൽ വലിയൊരു സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Expo 2020 opening gala: World's greatest show now open; as it happened (https://i0.wp.com/www.khaleejtimes.com/assets/jpg/KT30499930.JPEG?w=810&ssl=1)

6 മാസം തുടരുന്ന എക്സ്പോയിലേക്ക് ഇന്ന് വെള്ളിയാഴ്ച്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ RT PCR പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.വാക്സിനെടുക്കാത്തവര്‍ക്ക് എക്സ്പോ വേദിക്ക് സമീപത്ത് തന്നെ കോവിഡ് RT PCR പരിശോധന നടത്താനുള്ള സംവിധാനവുമുണ്ട്.  സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം.

എക്സ്പോയിലേക്ക് 25 ദശലക്ഷം സന്ദര്‍ശകരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 2020ല്‍ നടക്കേണ്ടിയിരിക്കുന്ന എക്സ്പോ കോവിഡ് സാഹചര്യത്തിലാണ് ഈ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിവെച്ചത്. 2022 മാര്‍ച്ച് 31നാണ് സമാപനം.

 

error: Content is protected !!