fbpx
കേരളം

കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളില്‍ വെച്ച് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

Kottayam: A college student was beheaded by a classmate inside the campus

കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ ക്യാംപസിനുള്ളില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളേജിലാണ് സംഭവം.

തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് ആക്രമണത്തിനിരയായത്. സഹപാഠി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കൂത്താട്ടുകുളം സ്വദേശിയാണ് ഇയാള്‍. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം.മൂന്നാം വര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ത്ഥിനിയാണ് നിതിന മോള്‍. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇരുവരും ഒരേ ക്ളാസിൽ പഠിക്കുന്നവരാണ്. മൂന്നാം വർഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാർഥികളാണ്.പരീക്ഷയെഴുതാൻ എത്തിയതായിരുന്നു ഇരുവരും. കോളജ് പരിസരത്തു വച്ച് ഇരുവരും സംസാരിക്കുകയും തുടർന്ന് വഴക്കിലെത്തുകയും ആയിരുന്നു. തുടർന്ന് പെട്ടെന്ന് അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ലിബിനയുടെ കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!