fbpx
Info UAE News കായികം ദുബായ്

IPL UAE : ദുബായിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും

IPL UAE: Kolkata Knight Riders will take on Punjab Kings in Dubai today

ഐപിഎല്‍ രണ്ടാം പാദത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു എ ഇ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം.

11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള കൊല്‍ക്കത്തയും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള പഞ്ചാബും പ്ലേ ഓഫ് ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങുക. ഇരുവരും യഥാക്രമം പോയിന്റ് ടേബിളില്‍ നാല്, ആറ് സ്ഥാനങ്ങളിലാണ്.

ആദ്യ പാദത്തിലെ മോശം പ്രകടനങ്ങള്‍ മറികടന്ന് രണ്ടാം പാദത്തില്‍ മികച്ച പ്രകടനങ്ങളാണ് കൊല്‍ക്കത്ത നടത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെതിരെ വിജയിച്ച മോര്‍ഗനും സംഘവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്.

error: Content is protected !!