fbpx
UAE News

ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ കൊവിഷീൽഡിനെ അംഗീകൃത വാക്‌സിനായി പരിഗണിക്കാൻ നിർദ്ദേശം

Proposal to consider India's Covshield as an approved vaccine in Australia

വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക് രാജ്യാന്തര അംഗീകാരമുള്ള വാക്‌സിനേഷൻ രേഖ ആവശ്യമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. വാക്‌സിനേഷൻ നിരക്ക് 80 ശതമാനം പിന്നിട്ട സംസ്ഥാനങ്ങളിലുള്ളവർക്കും ടെറിറ്ററികളിലുമുള്ളവർക്കും അടുത്ത മാസം മുതൽ വിദേശ യാത്രകൾ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ ആവശ്യങ്ങൾക്കായുള്ള അംഗീകൃത വാക്‌സിൻ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഷീൽഡിനെയും ചൈനീസ് നിർമ്മിത സിനോവാക് വാക്‌സിനെയും ഉൾപ്പെടുത്താൻ TGA നിർദ്ദേശിച്ചിട്ടുള്ളതായി പ്രധാനമന്ത്രി അറിയിച്ചു.

വിദേശ മന്ത്രാലയം യാത്രാ അനുമതി നൽകുന്ന സാഹചര്യത്തിൽ രണ്ട്‌ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് വിദേശ യാത്രക്ക് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്ത12 വയസിന് താഴെയുള്ള കുട്ടികളെയും ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരെയും യാത്ര ചെയ്യുന്നതിനായി വാക്‌സിനേഷൻ സ്വീകരിച്ചവരായിട്ടാണ് കണക്കാക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനുമാണ് ഇത് ബാധകം.

error: Content is protected !!