fbpx
Info UAE News ഇന്ത്യ എക്സ്പോ 2020 ദുബായ്

ദുബായ് എക്സ്പോയിലെ ഏറ്റവും മികച്ചതും വലിയതിലുമൊന്നായി ഇന്ത്യൻ പവിലിയൻ – Dubai Expo 2020

The largest and best Indian pavilion at the Dubai Expo

ദുബായ് എക്സ്പോയിലെ ഏറ്റവും മികച്ചതും വലിയതിലുമൊന്നായുള്ള ഇന്ത്യൻ പവിലിയൻ ഇന്നലെ വെള്ളിയാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ഓൺലൈനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം പങ്കിടുകയും ചെയ്തു. യുഎഇ നേതാക്കൾക്ക് അഭിവാദ്യങ്ങൾ അറിയിച്ച മോദി, ലോകത്തിലെ ഏറ്റവും വലിയ മേള ഗംഭീരമായി സംഘടിപ്പിച്ചതിന് യുഎഇക്ക് അഭിനന്ദനങ്ങളും അറിയിച്ചു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിൽ എക്സ്പോ ഒരുപാട് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോൾ തുറന്നിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇന്ത്യ സന്ദർശിക്കാനും നിക്ഷേപം നടത്താനും ആളുകളെ ക്ഷണിച്ചു.

expo-dubai-modi

എക്സ്പോ 2020 ഇന്ത്യ പവിലിയൻ 450 കോടി ചെലവിൽ നിർമിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുറന്ന മനസ്സ്, അവസരം, വളർച്ച എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കി 4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയന്റെ ഉദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ്. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്.

600ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പവിലിയന്റെ പുറംഭാഗം രൂപ കൽപന ചെയ്തത്. ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും.

ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അൽ ബന്ന, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ ഡോ. അമൻപുരി, പ്രവാസി വ്യവസായി എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, അദീബ് അഹമ്മദ്, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു. ദുബായ് കെ.എം.സി.സി.യെ പ്രതിനിധീകരിച്ചുകൊണ്ട് പുത്തൂർ റഹ്മാൻ, അൻവർ നഹ എന്നിവരും പങ്കെടുത്തു.

error: Content is protected !!