fbpx
Info UAE News ദുബായ്

സൈക്കിൾ വാടകയ്‌ക്കെടുത്ത് ദുബായ് എക്സ്പോ ആസ്വദിക്കാൻ അവസരമൊരുക്കി ആർടിഎ

RTA offers bicycle rental to enjoy Dubai Expo

സൈക്കിളുകൾ വാടകയ്‌ക്കെടുത്ത് കൊണ്ട് ദുബായിലെ എക്സ്പോ 2020 ആസ്വദിക്കാനാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

ഇതിനായി സന്ദർശകർക്ക് ബൈക്കുകൾ ബുക്ക് ചെയ്യാനും ഉപയോഗിക്കാനും 23 സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രദർശന സൗകര്യങ്ങൾ ആസ്വദിക്കുന്നതിനായി ഈ സ്റ്റേഷനുകളിൽ കരീം 230 സൈക്കിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കരീം ബൈക്ക് ആപ്പ് വഴി സൈക്കിളുകൾ ബുക്ക് ചെയ്യാം.

ദുബായ് മെട്രോ, ബസുകൾ, ടാക്സികൾ എന്നിവ ഉപയോഗിച്ച് എക്സ്പോയിൽ എത്തി സ്റ്റേഷനുകളിൽ നിന്ന് സൈക്കിൾ എടുത്ത് എക്സ്പോ ആസ്വദിക്കാനാകുമെന്നത് ഒരു മികച്ച അനുഭവമായിരിക്കുമെന്നും ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് സിഇഒ അഹമ്മദ് ബഹ്രോസ്യാൻ പറഞ്ഞു.

error: Content is protected !!