fbpx
Info അബൂദാബി

അബുദാബിയിൽ എയർ ആംബുലൻസ് അപകടം : 2 പോലീസ് ഉദ്യോഗസ്ഥരടക്കം നാല് പേർ മരിച്ചു

Abu Dhabi air ambulance crash kills four, including two police officers

അബുദാബിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്ന് ശനിയാഴ്ചയുണ്ടായ എയർ ആംബുലൻസ് ഹെലികോപ്റ്റർ അപകടത്തിൽ നാല് പേർ മരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

രണ്ട് പൈലറ്റുമാരായ ലെഫ്റ്റനന്റ് ഖമീസ് സയീദ് അൽ ഹോളി, ലെഫ്റ്റനന്റ് നാസർ മുഹമ്മദ് അൽ റാഷിദി, ഡോക്ടർ ഷാഹിദ് ഗുലാം, നഴ്സ് ജോയൽ മിന്റോ എന്നിവരാണ് മരണപെട്ടതെന്ന് അതോറിറ്റി അറിയിച്ചു.

ഡ്യൂട്ടിക്കിടെ നാലുപേരും എയർ ആംബുലൻസിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ എവിടെയാണ് അപകടം സംഭവിച്ചതെന്നോ എങ്ങനെയെന്നോ ഉള്ള കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

error: Content is protected !!