fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് ഒക്ടോബർ 2 ന് 256 പുതിയ കോവിഡ് കേസുകൾ മാത്രം

There are only 256 new covid cases in the UAE today, October 2nd

യുഎ ഇയിൽ ഇന്ന് ഒക്ടോബർ 2 ന് 256 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 331 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആശ്വാസമായി  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഇന്നത്തെ പുതിയ 256 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 736,524 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 331 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 729,242 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,100 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,182 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!