fbpx
Info UAE News ദുബായ് വിദ്യാഭ്യാസം

ദുബായിലെ എല്ലാ വിദ്യാർത്ഥികളും ഇന്ന് മുതൽ ക്ലാസ് റൂം പഠനത്തിലേക്ക്

All students in Dubai go to classroom study from today

നീണ്ട ഇടവേളക്ക് ശേഷം ഇന്ന് ഒക്ടോബർ 3 ഞായാറാഴ്​ച മുതൽ ദുബായിലെ എല്ലാ കുട്ടികളും നേരിട്ട്​ ക്ലാസിലെത്തും. ആഗസ്ത് 29ന് ആരംഭിച്ച പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും ഒന്നിച്ച് കൊണ്ടുപോവുന്ന രീതി തുടർന്നിരുന്നെങ്കിലും ഒക്ടോബര്‍ 3 വരെ മാത്രമേ അത് അനുവദിക്കൂ എന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ തുടര്‍ന്നുവരുന്ന ഓണ്‍ലൈന്‍ പഠന രീതി ഒക്ടോബര്‍ മൂന്നോടെ അവസാനിപ്പിക്കണമെന്നും അതിന് ശേഷം നേരിട്ടുള്ള ക്ലാസ് റൂം ക്ലാസ്സുകള്‍ ആരംഭിക്കണമെന്നാണ് ദുബായിലെ സ്‌കൂളുകള്‍ക്ക് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. അതേസമയം, മറ്റ്​ എമിറേറ്റുകളിൽ ഓൺലൈനും ഓഫ്​ലൈനുമായ ഹൈബ്രിഡ്​ പഠനരീതി തുടരും

എന്നാൽ പ്രത്യേക മെഡിക്കൽ കാരണത്താൽ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഏതെങ്കിലും കോവിഡ് -19 പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ താൽക്കാലികമായി ഓൺലൈൻ പഠനത്തിലേക്ക് മാറാമെന്നും നിർദ്ദേശമുണ്ട്.

 

error: Content is protected !!