fbpx
Info ഇന്ത്യ

മുംബൈ ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി : ഷാരൂഖ് ഖാന്റെ മകനടക്കം 8 പേര്‍ പിടിയില്‍

Shah Rukh Khan's son arrested

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ പിടിയില്‍. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകനുള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.

കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തിക്കും.പത്തുപേരെ കപ്പലിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലില്‍ ശനിയാഴ്ച കപ്പലില്‍ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. ഫാഷൻ ടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായ ഒരു കമ്പനിയും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത് എന്നാണ് സൂചന.

error: Content is protected !!