fbpx
Info UAE News അബൂദാബി

200 ൽ താഴെയെത്തി യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ – ഒക്ടോബർ 3

In the UAE today, on October 3, the lowest daily covid cases dropped to 200 with relief.

യുഎഇയിൽ ഇന്ന് ഒക്ടോബർ 3 ന് ആശ്വാസമായി ഏറ്റവും കുറഞ്ഞ് പ്രതിദിന കോവിഡ് കേസുകൾ 200 ൽ താഴെയെത്തി.

ഇന്ന് 184 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേർക്ക് രോഗമുക്തിയും  2 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 184 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 736,708 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 306 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 729,548 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,102 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,058 സജീവ കോവിഡ് കേസുകളാണുള്ളത്. 311,282 പുതിയ പരിശോധനകളിലൂടെയാണ് 184 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!