fbpx
Info ഇന്ത്യ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തു

Intoxicated party on luxury ship: Shah Rukh Khan's son Aryan Khan arrested

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്ത ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഇവരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍. എട്ട് പേരാണ് കേസില്‍ എന്‍സിബിയുടെ കസ്റ്റഡിയിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുംബൈയിലും മറ്റും ഇന്ന് റെയ്ഡുകള്‍ നടന്നു. ഒരാളെ എന്‍.സി.ബി. കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

error: Content is protected !!