fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഗിഫ്റ്റ് കാര്‍ഡുകള്‍ യുഎഇയിലെ സൂം ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും

Gift cards from Kalyan Jewelers are available at Zoom outlets in the UAE

100 ദിര്‍ഹം മുതലാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങുന്നത്
കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റിലും ഷോറൂമുകളിലും ലഭിക്കും

ദുബായ്: കല്യാണ്‍ ജൂവലേഴ്സിന്‍റെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ യുഎഇയിലെ 22 സൂം ഔട്ട്ലെറ്റുകളില്‍ നിന്നും ലഭ്യമാകും. ഇതിനു പുറമേ കല്യാണ്‍ ജൂവലേഴ്സിന്‍റെ വെബ്സൈറ്റില്‍ നിന്നും യുഎഇയിലെ ഷോറൂമുകളില്‍ നിന്നും ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്നതിനായാണ് ഇനോക് സര്‍വീസ് സ്റ്റേഷനുകളിലെ സൂം ഔട്ട്ലെറ്റുകളിലൂടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്.

100, 300, 500, 1000 ദിര്‍ഹം എന്നിങ്ങനെ മൂല്യമുള്ള ഗിഫ്റ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും സീനിയര്‍ മാനേജ്മെന്‍റ് അംഗങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ സാധിക്കും. കൂടാതെ വ്യക്തിഗത ഉപയോഗത്തിനും ഉത്സവവാസരങ്ങളിലും മറ്റും സമ്മാനമായി നല്കുന്നതിനും ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.

കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയമായിരുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ വ്യക്തിഗത സമ്മാനത്തിനുമുള്ള മാര്‍ഗമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഇവയുടെ ആവശ്യകത മനസിലാക്കിയാണ് 100 ദിര്‍ഹം മുതലുള്ള സമ്മാന കാര്‍ഡുകള്‍ ബ്രാന്‍ഡിന്‍റെ വെബ്സൈറ്റിലും ഷോറൂമുകളിലും ലഭ്യമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രഥമസ്ഥാനം നല്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ ഇപ്പോള്‍ സൂം കൗണ്ടറുകളില്‍നിന്നും ലളിതമായി വാങ്ങാന്‍ കഴിയുന്ന വിധം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് ഗിഫ്ററ് കാര്‍ഡുകളുടെ ജനപ്രിയത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് വാങ്ങുന്ന ദിവസം മുതല്‍ 12 മാസത്തേയ്ക്കുള്ള കാലാവധിയാണുള്ളത്. യുഎഇയിലെങ്ങുമുള്ള ബ്രാന്‍ഡ് ഷോറൂമുകളില്‍ ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ റിഡീം ചെയ്യാനാവും. കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇയിലെ ഷോറൂമുകളുടെ പട്ടിക www.kalyanjewellers.net/store-locator.php. എന്ന ലിങ്കില്‍നിന്ന് കണ്ടെത്താം.

നവീനവും, പരമ്പരാഗതവുമായ രൂപകല്‍പ്പനകളിലുള്ള കമ്മലുകള്‍, വളകള്‍, നെക്ക്ലേസുകള്‍ തുടങ്ങിയവയാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഗിഫ്റ്റ് കാര്‍ഡുകള്‍ റിഡീം ചെയ്ത് ഈ ആഭരണങ്ങളെല്ലാം വാങ്ങാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലെങ്ങുനിന്നുമായി രൂപപ്പെടുത്തിയ സവിശേഷമായ വിവാഹ ആഭരണങ്ങളായ മുഹൂര്‍ത്ത്, കല്യാണിന്‍റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ ശേഖരമായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയും അവതരിപ്പിക്കുന്നു. കൂടാതെ സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും ധരിക്കാനാവുന്ന ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഷോറൂമുകളില്‍ നിന്ന് സ്വന്തമാക്കാം.

error: Content is protected !!