fbpx
UAE News ദുബായ്

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 26 ന് തുറക്കുന്നു : പ്രവേശന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്‌

Dubai Global Village opens on October 26: Admission ticket prices increased

ലോകം ഉറ്റുനോക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തുറക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കെ ഈ സീസണിലെ ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റ് നിരക്കിൽ നേരിയ മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് എൻട്രി ടിക്കറ്റ് ഗേറ്റിൽ വന്ന് എടുക്കുന്നവർക്ക് വാങ്ങിയാൽ 20 ദിർഹവും ഓൺലൈനിൽ നിന്ന് എടുക്കുന്നവർക്ക് 15 ദിർഹവുമായിരിക്കും.

ഗ്ലോബൽ വില്ലേജിന്റെ ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും എത്തി ടിക്കറ്റുകൾ വാങ്ങാൻ അതിഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ വിലനിർണ്ണയ തന്ത്രത്തിന്റെ ലക്ഷ്യം. ഗ്ലോബൽ വില്ലേജ് 2021 (സീസൺ 26 )ഒക്ടോബർ 26 ന് വൈകുന്നേരം 4 മണി മുതൽ അതിഥികളെ സ്വാഗതം ചെയ്ത് തുടങ്ങും.

error: Content is protected !!