fbpx
Info UAE News അന്തർദേശീയം അബൂദാബി ദുബായ് ഷാർജ

കോവിഡ് -19: യുഎഇയിൽ നിന്ന് യുകെയിലെത്തുന്നവർക്ക് ഇന്ന് മുതൽ ക്വാറന്റൈൻ ഇല്ല.

യുഎഇ, ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നടക്കം മറ്റ് 14 രാജ്യങ്ങളിൽ നിന്നും ഇംഗ്ലണ്ടിൽ എത്തുന്ന പൂർണമായും 2 ഡോസ് കോവിഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇന്ന് തിങ്കളാഴ്ച രാവിലെ 4 മണി മുതൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള പരിശോധനയും മറ്റ് ക്രമീകരണങ്ങളും ലളിതമാക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രകാരം ക്വാറന്റീൻ കാലയളവ് ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.

2 ഡോസ് വാക്സിൻ എടുത്ത യാത്രക്കാർ യു കെ യിൽ വന്നിറങ്ങിയതിന്റെ 8-ാം ദിവസം എടുക്കുന്ന കോവിഡ് ടെസ്റ്റും 10 ദിവസത്തേക്കുള്ള ക്വാറന്റൈനും എടുക്കേണ്ടതില്ലെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ ഇത്തരം യാത്രക്കാർ ഇംഗ്ലണ്ടിൽ എത്തിയതിനുശേഷമുള്ള രണ്ടാം ദിവസം ഒരു ടെസ്റ്റ് ബുക്ക് ചെയ്യുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

error: Content is protected !!