fbpx
Info UAE News അൽഐൻ കാലാവസ്ഥ

ഷഹീൻ ചുഴലിക്കാറ്റ് യുഎ ഇ യിൽ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

Hurricane Shaheen weakens in UAE

ഷഹീൻ ചുഴലിക്കാറ്റ് ദുർബലമാവുകയും ന്യൂനമർദ്ദമായി തെക്കോട്ട് നീങ്ങുകയും ചെയ്യുമെന്ന് യുഎ ഇ നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) അറിയിച്ചു.

ചില കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പകൽ സമയത്ത് കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത കൈവരിക്കും, ഇത് പൊടിക്കാറ്റിന് കരണമാകുമെന്നതിനാൽ തിരശ്ചീന ദൃശ്യപരത കുറയ്‌ക്കും

നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിപ്പ് അനുസരിച്ച് ഷഹീൻ ചുഴലിക്കാറ്റ് ദുർബലമാവുകയും തെക്കോട്ട് നീങ്ങുന്ന ഉഷ്ണമേഖലാ ന്യൂനമർദ്ദമായി മാറുകയും ചെയ്തു, കിഴക്കൻ, അൽ ഐൻ മേഖലകളിൽ ഇടത്തരം മേഘങ്ങൾ ഉണ്ടെന്നതിനാൽ ആ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴയും ചില പ്രദേശങ്ങളിൽ കാറ്റും ഉണ്ടാകും.

ഒമാൻ കടലിൽ തിരമാല 8 മുതൽ 9 അടി ഉയരത്തിലും രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ 5 അടി വരെയും ഉയരത്തിലും തിരമാല ഉള്ളതിനാൽ കടൽ പ്രക്ഷുബ്ധമാണെന്നും (NCM) അറിയിച്ചു.

error: Content is protected !!