fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 189 കോവിഡ് കേസുകൾ മാത്രം – ഒക്ടോബർ 4

There are only 189 covid cases in the UAE today - October 4

യുഎഇയിൽ ഇന്ന് ഒക്ടോബർ 4 ന് 189 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു

ഇന്നത്തെ പുതിയ 189 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 736,897 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 287 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 729,835 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,103 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,959 സജീവ കോവിഡ് കേസുകളാണുള്ളത്. 261,502 പുതിയ പരിശോധനകളിലൂടെയാണ് 189 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!