fbpx
Info UAE News അന്തർദേശീയം അബൂദാബി

എത്തിഹാദ് എയർവേയ്‌സിൽ ക്യാബിൻ ക്രൂവിലേക്ക് 1,000 ഒഴിവുകൾ : 10 നഗരങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാൻ അവസരം

UAE jobs: Etihad to hire 1,000 cabin crew across 10 cities

കോവിഡ് മഹാമാരിക്ക് ശേഷം വ്യോമയാന മേഖല ഉണരുമ്പോൾ 1,000 വ്യക്തികളെ എയർലൈനിന്റെ ക്യാബിൻ ക്രൂവിൽ ചേരാനായി ഒരു പ്രധാന റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്ന് അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സ് പ്രഖ്യാപിച്ചു.

യുഎഇ, ഈജിപ്ത്, ലെബനൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും 10 വ്യത്യസ്ത നഗരങ്ങളിലാണ് റിക്രൂട്ട്മെന്റ് നടക്കുക.

റിക്രൂട്ട്മെന്റ് ദിവസങ്ങളിൽ പങ്കെടുക്കാനും ക്യാബിൻ ക്രൂവിൽ ചേരാനും താൽപ്പര്യമുള്ള അപേക്ഷകർ etihad.com/cabincrewrecruitment സന്ദർശിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എത്തിഹാദ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം, ദുബായിലെ എമിറേറ്റ്സ് എയർലൈനും 3,500 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു

error: Content is protected !!