fbpx
Info UAE News ദുബായ്

യാത്രക്കാർ മറന്ന് വെച്ച 4.7 മില്ല്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ തിരിച്ചേൽപ്പിച്ച് ദുബായിലെ ടാക്സി ഡ്രൈവർമാർ

Dubai's Roads and Transport Authority (RTA) commended the honesty of the drivers as it honoured them.

കഴിഞ്ഞ 6 മാസത്തിനുള്ളിൽ ദുബായിലെ ടാക്സി ഡ്രൈവർമാർ തിരിച്ചേൽപ്പിച്ചത് 4.7 മില്ല്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ. യാത്രക്കാർ ടാക്സിയിൽ മറന്ന് വെച്ച 4.7 മില്ല്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ തിരികെ നൽകാൻ സഹായിച്ചതിന് 40 ഓളം ടാക്സി ഡ്രൈവർമാരെ അവരുടെ സത്യസന്ധയ്ക്ക് ‘മെഡൽ ഓഫ് ട്രസ്റ്റ്’ നൽകി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആദരിച്ചു. യാത്രക്കാർ മറന്ന് വെച്ച വസ്തുക്കളിൽ പണവും വ്യക്തിഗത വസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ട്.

വിശ്വാസത്തിന്റെ മെഡൽ സ്വീകരിച്ചതിൽ ടാക്സി ഡ്രൈവർമാർ നന്ദിയും പറഞ്ഞു. ഇത്തരം അംഗീകാരം സത്യസന്ധതയുടെ മൂല്യങ്ങൾ പാലിക്കാനും ടാക്സി യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ ശ്രമിക്കാനും അവരെ പ്രേരിപ്പിക്കുമെന്ന് അവർ പറഞ്ഞു.

 

 

error: Content is protected !!