fbpx
Info UAE News അബൂദാബി കാലാവസ്ഥ

യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചതായി NCEMA

NCEMA announces end to Hurricane Shaheen in UAE

യുഎഇയില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പ്രഭാവം യുഎഇയില്‍ അവസാനിച്ചതോടെ, അൽ ഐനിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനം നിർത്തി ഇൻ ക്ലാസ് പഠനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു, കോവിഡ് -19 ടെസ്റ്റിംഗ് & വാക്സിനേഷൻ ടെന്റുകളും വീണ്ടും തുറന്നു.

കൊടുങ്കാറ്റ് ബാധിച്ചവരെ പാർപ്പിക്കാൻ അടിയന്തര അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്ന് ഷാർജ ഭരണാധികാരി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിരുന്നതിനാൽ ഹോട്ടൽ മുറികൾ ഒരുക്കിയിരുന്നതായി ഷാർജയിലെ ഭവന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് റാഷിദ് അൽ നഖ്ബി പറഞ്ഞു. കൽബയിൽ, കടൽവെള്ളം ഒഴുകുന്നത് തടയാൻ തീരത്ത് അധികൃതർ തടസ്സങ്ങളും സ്ഥാപിച്ചിരുന്നു.

അധികൃതരുടെ കാലാവസ്ഥാ അറിയിപ്പുകള്‍ പിന്തുടരാനും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഖോർ ഫക്കൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിൽ പട്രോളിംഗ് ചെയ്യുന്നതിന് ഒന്നിലധികം പോലീസ് യൂണിറ്റുകൾ രൂപീകരിച്ചിരുന്നതായും ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസി പറഞ്ഞു.

error: Content is protected !!