fbpx
Info UAE News അബൂദാബി

യുഎഇയിൽ വ്യാജ ഇ-ഡോക്യുമെന്റുകൾ നിർമ്മിച്ചാൽ 750,000 ദിർഹം വരെ പിഴയെന്ന് മുന്നറിയിപ്പ്

Warning of forgery of up to 750,000 dirhams for forgery of e-documents in the UAE

യുഎഇയിൽ വ്യാജ ഇ-ഡോക്യുമെന്റുകൾ നിർമ്മിച്ചാൽ 750,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളിലൂടെ ഇ-ഡോക്യുമെന്റുകൾ വ്യാജമായി ഉണ്ടാക്കിയാലുള്ള പിഴകളെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

ഇ-ഡോക്യുമെന്റ് വ്യാജമായി നിർമ്മിക്കുന്നതായി ബന്ധപെട്ട് പിടിക്കപ്പെടുന്നവർക്ക് താൽക്കാലിക തടവും 150,000 ദിർഹത്തിൽ കുറയാത്ത പിഴയും 750,000 ദിർഹത്തിൽ കൂടാത്ത പിഴയും വിധിക്കും.

മറ്റേതെങ്കിലും സ്ഥാപനം നൽകിയ രേഖയിൽ കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ, അത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 100,000 ദിർഹത്തിലും 300,000 ദിർഹത്തിൽ കുറയില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വ്യാജ ഇ-ഡോക്യുമെന്റുകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഉപയോഗിക്കുന്നവർക്കും ഇതേ പിഴകൾ ബാധകമായിരിക്കും.

 

error: Content is protected !!