fbpx
Info അന്തർദേശീയം ഇന്ത്യ ടെക്നോളജി ദുബായ്

മണിക്കൂറുകൾ നീണ്ട തടസ്സങ്ങൾക്ക് ശേഷം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പണി തുടങ്ങി

WhatsApp, Facebook and Instagram have come to a standstill around the world

മണിക്കൂറുകൾ തടസപ്പെട്ട സമൂഹമാധ്യമങ്ങളായ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം പുനരാരംഭിച്ചു.

ഇന്നലെ യു എ ഇ സമയം രാത്രി ഏതാണ്ട് 7.30 ഓടെയാണ്  3 പ്ലാറ്റ്​ഫോമുകളുടെയും പ്രവർത്തനം നിലച്ചത്. ഈ മൂന്ന് പ്ലാറ്റ്​ഫോമുകളും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.3 പ്ലാറ്റ് ഫോമുകളും ഒരുപോലെ ഇത്രയും മണിക്കൂറുകള്‍ പണിമുടക്കുന്നത് ഇതാദ്യമായാണ്.

ചില ആളുകൾക്ക് ഞങ്ങളുടെ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണെന്നും എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ലോകവ്യാപകമായി മണിക്കൂറോളം ആപ്പുകളുടെ സേവനം തടസപ്പെട്ടിരുന്നു.

യു എ ഇ സമയം പുലർച്ചെ ഏതാണ്ട് 2.30 ഓടെയാണ് തടസങ്ങൾ നീങ്ങിയത്. 3 പ്ലാറ്റ് ഫോമുകളും ഒരുപോലെ ഇത്രയും മണിക്കൂറുകള്‍ പണിമുടക്കുന്നത് ഇതാദ്യമായാണ്.

error: Content is protected !!