fbpx
Info UAE News അബൂദാബി ടെക്നോളജി ദുബായ്

അടുത്തത് ശുക്രനിലേക്ക് : പുതിയ ബഹിരാകാശ ദൗത്യ പ്രഖ്യാപനവുമായി യുഎഇ

Next to Venus: UAE with the announcement of a new space mission

യുഎഇയുടെ അടുത്ത ബഹിരാകാശ ദൗത്യം ശുക്രനെ ലക്ഷ്യം വയ്ക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ എഴ്​ ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പുതിയ ബഹിരാകാശ ദൗത്യപദ്ധതി​യാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ ഭാവിയിലേക്കുള്ള 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ ബഹിരാകാശ ദൗത്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള ഈ ബഹിരാകാശ ദൗത്യം 2028 ൽ വിക്ഷേപിക്കാനാണ് യുഎഇ പദ്ധതിയിട്ടിട്ടുള്ളത്.

വികസനത്തിലേക്കും പുരോഗതിയിലേക്കും ഉള്ള ഞങ്ങളുടെ യാത്രയ്ക്ക് അതിരുകളും പരിമിതികളുമില്ലെന്ന് ഷെയ്ഖ് മുഹമ്മദ് ദൗത്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിൽ കുറിച്ചു.

പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ ദുബായ് ഭരണാധികാരിയുടെയും അബുദാബി കിരീടാവകാശിയുടെയും സാന്നിധ്യത്തിൽ സ്റ്റേറ്റ് ഫോർ അഡ്വാൻസ്ഡ് സയൻസസ് മന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസിയുടെ അധ്യക്ഷയുമായ സാറ അൽ അമിരി ദൗത്യത്തിന്റെ വിശദാംശങ്ങളെല്ലാം വിവരിച്ചു.

ശുക്രനെയും ഛിന്നഗ്രഹ വലയത്തെയും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിച്ചത് നമ്മുടെ രാജ്യത്തെ വളർന്നുവരുന്ന ബഹിരാകാശ പദ്ധതിക്ക് ഒരു പുതിയ ലക്ഷ്യമാണെന്ന് അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്രീയ ഗവേഷണം, സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എന്നിവയ്ക്ക് അർത്ഥവത്തായ സംഭാവന നൽകാൻ യുഎഇ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

 

error: Content is protected !!