fbpx
Info UAE News അബൂദാബി ദുബായ്

യു എ ഇയിൽ നിർദ്ദിഷ്ട വിഭാഗങ്ങൾക്ക് ഫൈസർ, സ്പുട്നിക് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതി.

Permission to take booster dose of Pfizer and Sputnik vaccines for specific categories in the UAE.

യു എ ഇയിലെ താമസക്കാരും പൗരന്മാരും ചില നിർദ്ദിഷ്ട വിഭാഗങ്ങളിൽപ്പെടുകയാണെങ്കിൽ ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സിനുകളുടെ അടിയന്തിര ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

60 വയസും അതിൽ കൂടുതലുമുള്ള ആളുകൾ, 18-ഉം അതിനുമുകളിലും പ്രായമുള്ള ദീർഘകാല പരിചരണത്തിലുള്ള രോഗികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ള 50-59 വയസ്സുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർ ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാം.

എന്നാൽ  സിനോഫാം 2 ഡോസ് സ്വീകരിച്ചതിന് ശേഷം ഫൈസറിന്റെയോ അല്ലെങ്കിൽ സ്പുട്നികിന്റെയോ ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവർക്ക് ഈ പ്രഖ്യാപനം ബാധകമായിരിക്കില്ല.

ദുബായിൽ വാക്സിനേഷൻ സേവനങ്ങൾ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ എന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചിട്ടുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക ആപ്പ് വഴിയോ 800342 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് മുഖേനയോ ആയി ബൂസ്റ്റർ ഷോട്ടുകൾക്കായി ബുക്ക് ചെയ്യാം.

error: Content is protected !!