fbpx
കേരളം

കേരളം ബൂത്തിൽ; വിവാദങ്ങൾക്കിടയിലും കനത്ത പോളിംഗ്

രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ കേരളം ബൂത്തിൽ. 20 മണ്ഡലങ്ങളിൽ സ്വതന്ത്രർ ഉൾപ്പെടെ 227 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് വരെ തുടരും. മിക്ക മണ്ഡലങ്ങളിലും ഉയർന്ന പോളിംഗ് രേഖപെടുത്തുന്നു. പോളിംഗ് 30 ശതമാനത്തോട് അടുക്കുന്നു. മെയ് 23നാണ് വോട്ടെണ്ണൽ.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാർഥികളിൽ പ്രമുഖൻ. എൽ ഡി എഫും യു ഡി എഫും നേരിട്ട് ഏറ്റുമുട്ടുമ്പോഴും ചിലയിടങ്ങളിൽ ബി ജെ പി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനിടയിൽ കോവളത്തും ചേർത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന് പരാതി. എന്നാൽ കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

error: Content is protected !!