fbpx
ദുബായ്

സാലിക്ക് അക്കൗണ്ടുകൾ ഇനി ‘ദുബായ് ഡ്രൈവ്’ ആപ്പിലൂടെയും തുടങ്ങാം

ദുബായ്: സാലിക്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും വ്യക്തിഗത വിവരങ്ങള്‍ നവീകരിക്കുന്നതിനും ആര്‍ ടി എ മൊബൈല്‍ ആപ്പായ ദുബൈ ഡ്രൈവില്‍ സാധ്യമാണെന്ന് അധികൃതര്‍. അക്കൗണ്ടുകള്‍ തമ്മില്‍ ലിങ്ക് ചെയ്യുന്നതിനും സാലിക്ക് പിഴകള്‍ ഒടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു. നവീകരിച്ച ആപ്പില്‍ ഉപഭോക്താക്കളുടെ പരാതികളും പിഴകളില്‍ മേല്‍ ഉപഭോക്താക്കള്‍ക്കുള്ള അപിപ്രായങ്ങളും രേഖാപെടുത്താം.

സാലിക്ക് ഗേറ്റുകളുടെ സാന്നിധ്യം അറിയല്‍, അകൗണ്ടുകള്‍ റീചാര്‍ജ് ചെയ്യല്‍ എന്നിവ നവീകരിച്ച ആപ്പിലൂടെ സാധ്യമാണ്. വാഹന രജിസ്ട്രേഷന്‍, ഗതാഗത പിഴകള്‍ ഒടുക്കുക,ഡ്രൈവിംഗ് ലൈസന്‍സ്, സ്മാര്‍ട് പാര്‍ക്കിംഗ് സംവിധാനത്തിലൂടെ ഒഴിവുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളെ കുറിച്ചറിയല്‍, ആര്‍ ടി എയുടെ വിവിധ അനുമതി നേടിയെടുക്കല്‍ എന്നിവ ആപ്പിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!