fbpx
Info UAE News ദുബായ്

സോഷ്യൽ മീഡിയയിലൂടെ നിയമവിരുദ്ധമായ പ്രമോഷൻ : ദുബായിൽ കാർ ഷോറൂമിന് പിഴ

Illegal promotion through social media: Car showroom fined in Dubai

യുഎഇ ആസ്ഥാനമായുള്ള കാർ ഡീലർക്ക് സോഷ്യൽ മീഡിയയിലൂടെ കാർ സവിശേഷതകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ പ്രമോഷൻ ചെയ്തതിന് ദുബായ് ഇക്കണോമിയിലെ കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (CCCP) പിഴ ചുമത്തി.

കാർ ഷോറൂമിന്റെ ഡയറക്ടറെ ദുബായ് ഇക്കണോമിയിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായ പ്രമോഷൻ നിർത്താനും CCCP ഉത്തരവിട്ടു. എന്നാൽ പിഴ ചുമത്തിയ ബിസിനസ്സ് സ്ഥാപനത്തിന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണപ്പെടുന്നതോ സോഷ്യൽ മീഡിയ പ്രൊമോട്ടർ മുഖേനയോ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ കണ്ടാലോ ദുബായ് ഇക്കണോമി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി.

എല്ലാ ബിസിനസ്സ് ഉടമകളും നടത്തുന്ന കാമ്പെയ്‌നുകളുടെ ഉള്ളടക്കത്തിന്റെ കൃത്യത ഉറപ്പുവരുത്തുകയും ഉചിതമായ പെർമിറ്റ് മുൻകൂട്ടി എടുക്കുകയും വേണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ പോലുള്ളവ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്തൃ അവകാശ വെബ്സൈറ്റായ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600 54 5555 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാനും ദുബായ് ഇക്കണോമി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

error: Content is protected !!