fbpx
Info UAE News ഫുജൈറ

ഫുജൈറയിൽ അമിതവേഗത്തിൽ വന്ന ട്രക്ക് മറിഞ്ഞ് ഏഷ്യൻ പ്രവാസി ഡ്രൈവർ മരിച്ചു.

Asian expatriate driver dies after truck overturns in Fujairah

ഫുജൈറയിലെ യാബ്സ റോഡിൽ അമിതവേഗത്തിൽ വന്ന ട്രക്ക് മറിഞ്ഞ് ഏഷ്യൻ പ്രവാസി ഡ്രൈവർ മരിച്ചു.

ഇന്ന് ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. ഫുജൈറയിലെ സുക്മം പ്രദേശത്തെ ട്രക്കുകൾക്കായി മാത്രമുള്ള യബ്‌സ റോഡിലാണ് അപകടം നടന്നത്. അമിതവേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് മറിയുകയായിരുന്നു. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു, ട്രക്കിലുണ്ടായിരുന്ന യാത്രക്കാരന് മിതമായ പരിക്കേറ്റു.

നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി മരിച്ചയാളെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

error: Content is protected !!