fbpx
കേരളം

ഏഴ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 47.39% പോളിങ്

വോട്ടെടുപ്പ് തുടങ്ങി 7 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 47.39% ശതമാനം പോളിങ് രേഖപ്പെടുത്തി.പല മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ എന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. വയനാട്ടിൽ എട്ടിടങ്ങളിലാണ് യന്ത്രത്തകരാറെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്. കോവളം ചൊവ്വരയിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമര ചിഹ്നം തെളിയുന്നുഎന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യുഡിഎഫ് പ്രതിഷേധം നടത്തി. വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചു. പിന്നീട് പുതിയ വോട്ടിംഗ് മെഷീനുകൾ കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിക്കുകയായിരുന്നു. ഇതുവരെ ചെയ്ത 76 വോട്ടുകൾ വിവിപാറ്റ് എണ്ണി ഉറപ്പു വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കര്‍ദിനാള്‍ ആലഞ്ചേരി വോട്ട് ചെയ്യാനെത്തിയ എറണാകുളം മാര്‍ക്കറ്റ് റോഡിലെ ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ രേഖപ്പെടുത്തിയിരുന്നു.

കാസര്‍ഗോഡ‍് കോളിയടുക്കത്ത് 29 നമ്പര്‍ ബൂത്തിലും തിരുവനന്തപുരം ശ്രീകാര്യത്തും കുന്നമംഗലത്തും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തി. പത്തനംതിട്ട ആനപ്പാറ സ്കൂളിലും കോഴിക്കോട് ചെട്ടിക്കുളത്ത് 91 ബൂത്തിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോളിങ് മുടങ്ങി. ഇവിടങ്ങളിൽ മോക്ക് പോളിങ് നടത്തി യന്ത്രം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തിയിരുന്നെങ്കിലും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രശ്നം കണ്ടെത്തുകയായിരുന്നു.

error: Content is protected !!