fbpx
Info UAE News റാസൽഖൈമ

റാസ് അൽ ഖൈമയിൽ വില്ലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന 4 വയസ്സുകാരി മരിച്ചു.

A 4-year-old girl has died after falling from a villa in Ras Al Khaimah.

റാസ് അൽ ഖൈമയിൽ രണ്ട് നിലകളുള്ള വില്ലയിൽ നിന്നും വീണ് ചകിത്സയിലായിരുന്ന 4 വയസ്സുകാരി എമിറാത്തി പെൺകുട്ടി മരിച്ചു.

രണ്ട് നിലകളുള്ള ഫാമിലി വില്ലയുടെ ജനാലയിൽ നിന്ന് ഗയ എന്ന 4 വയസ്സുകാരി പെൺകുട്ടിയാണ് വീണത്. സെപ്റ്റംബർ 29 നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, തുടർന്ന് ചികിത്സയ്ക്കായി ഐസിയുവിൽ തുടരുകയായിരുന്നെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടാം നിലയിലെ ജനലിലൂടെ പെൺകുട്ടി സ്ഥിരമായി കൈവീശി കാണിക്കാറുണ്ടായിരുന്നു.  പെൺകുട്ടി മുതിര്‍ന്നവര്‍ ആരും അറിയാതെ തനിയെ ജനലില്‍ കയറി അച്ഛനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് താഴേക്ക് വീണത്.

തലച്ചോറിലെ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് കേടുപാടുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഒടിവുകളുമാണ് മരണകാരണമായത്.

error: Content is protected !!