fbpx
Info UAE News അന്തർദേശീയം ഇന്ത്യ

മനോജ്‌.കെ.ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ശ്രദ്ധേയമാകുന്നു.

The Mappila song 'Makka Madina Muthu Nabi' sung by Manoj K. Jayan is noteworthy.

മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ഗൾഫ് നാടുകളിൽ ശ്രദ്ധേയമാകുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ ഗാനമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ് “മക്കത്തെ ചന്ദ്രിക” ഒരുക്കിയിട്ടുള്ളത്. ഫൈസൽ പൊന്നാനിയുടേതാണ് വരികൾ. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ആൽബം റിലീസ് ചെയ്തത്.

മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ കലാരംഗത്തെ നിരവധി പ്രമുഖർ മനോജ്‌ കെ ജയന്റെ ആലാപനത്തിനെ അഭിനന്ദിച്ചിരുന്നു.

error: Content is protected !!