fbpx
Info UAE News അബൂദാബി

അബുദാബിയിൽ രണ്ട് റോഡുകൾ ഭാഗികമായി വാരാന്ത്യത്തിൽ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Two roads in Abu Dhabi will be partially closed over the weekend

അബുദാബിയിൽ വാരാന്ത്യത്തിൽ രണ്ട് റോഡുകൾ ഭാഗികമായി അടയ്ക്കുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധാപൂർവ്വം വാഹനമോടിക്കണമെന്ന് ബുദാബി എമിറേറ്റിന്റെ പൊതുഗതാഗത റെഗുലേറ്റർ അഭ്യർത്ഥിച്ചു

മക്ത പാലത്തിന് മുമ്പായി അൽ മഫ്രാക്കിലേക്കുള്ള അണ്ടർപാസിലെ ഇടത് പാതയാണ് നാളെ ഒക്ടോബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ ഒക്ടോബർ 9 ശനിയാഴ്ച രാത്രി 12 വരെ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റീസ് & ട്രാൻസ്പോർട്സ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ഡിപ്പാർട്മെന്റ് (ITC) അറിയിച്ചിട്ടുള്ളത്.

കൂടാതെ, അബുദാബിലേക്കുള്ള ദിശയിലുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ (E 10) മൂന്ന് ഇടത് പാതകളും നാളെ ഒക്ടോബർ 8 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഒക്ടോബർ 9 ശനിയാഴ്ച രാവിലെ 6 വരെ അടച്ചിടും. ഈ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും എല്ലാ ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കണമെന്നും ITC ആവശ്യപ്പെട്ടു.

 

error: Content is protected !!