fbpx
Info UAE News ആരോഗ്യം ഇന്ത്യ

നീണ്ട ഇടവേളക്ക് ശേഷം ഒക്ടോബർ 15 മുതല്‍ ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങുമെന്ന് ഇന്ത്യ

India to issue tourist visas from October 15 after a long hiatus

കോവിഡ് മഹാമാരിയെതുടർന്ന് ഒരു വർഷത്തിലേറെയായി ടൂറിസ്റ്റ് വിസ നല്‍കുന്നത് നിർത്തി വെച്ച ശേഷം ഒക്ടോബർ 15 മുതൽ ഇന്ത്യ വിനോദസഞ്ചാരികൾക്കായി ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങുമെന്ന് സർക്കാർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

പുതിയ സ്ഥിതിഗതികള്‍ അടിസ്ഥാനമാക്കി, ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് 2021 ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ചാര്‍ട്ടര്‍ഡ് വിമാനങ്ങളില്‍ അല്ലാതെ രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് 2021 നവംബര്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമാകുന്നതാണ്.

വിദേശത്ത് നിന്നും വരുന്ന വിനോദസഞ്ചാരികൾ കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം.

error: Content is protected !!