fbpx
Info UAE News ഷാർജ

ഷാർജ ഗഫൂർക്കാസ് തട്ടുകടയിൽ നാളെ മുതൽ അൺലിമിറ്റഡ് ബ്രേക്ക്ഫാസ്റ്റ് 8 ദിർഹത്തിന്

Unlimited Breakfast 8 dirhams from tomorrow at Sharjah Gafoorkas Thatch Shop

കേരളത്തിലെ നാടൻ വിഭവങ്ങളും നാട്ടുരുചികളും ഒട്ടും തനിമ ചോരാതെ ഗൾഫ് മലയാളികൾക്ക് വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന ഷാർജ മുവെയിലയിലെ ഗഫൂർക്കാസ് തട്ടുകടയിൽ വെറും 8 ദിർഹത്തിന് അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ഒരുക്കുന്നു.

നാളെ ഒക്ടോബർ 8 മുതൽ 10 ദിവസത്തേക്ക് അപ്പം, ഇടിയപ്പം, പൂരി, പുട്ട്, തട്ട് ദോശ, മസാലദോശ, നെയ്റോസ്റ്റ് , ഇഡലി, ഉപ്പുമാവ്, സാമ്പാർ, ചട്ണി, പൊട്ടാ റ്റോ സ്മാഷ്,മിക്സഡ് വെജിറ്റബിൾ കറി, ബീഫ് കറി, ചിക്കൻ കറി, ബീഫ് റോസ്റ്റ്, ചിക്കൻ ഫ്രൈ, മുട്ട റോസ്റ്റ്, കടല കറി,ബാജി, ചായ തുടങ്ങീ വിവിധ വെജ് & നോൺ വെജിറ്റേറിയൻ വിഭവങ്ങളടങ്ങുന്ന അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ബുഫെ  8 ദിർഹത്തിനാണ് നൽകുന്നത്.

നാളെ ഒക്ടോബർ 8 വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതലാണ് അൺലിമിറ്റഡ് ബ്രേക്ക് ഫാസ്റ്റ് ബുഫെ ലഭ്യമായിത്തുടങ്ങുക. കൂടുതൽ വിവരങ്ങൾക്ക് 065442244 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

 

 

 

 

 

 

error: Content is protected !!