fbpx
Info UAE News ഷാർജ

ഷാർജയിലെ സ്വകാര്യ സ്കൂളുകൾ ഒക്ടോബർ 31 നകം മുഴുവനായും ക്ലാസ്റൂം പഠനത്തിലേക്ക് മാറും.

Private schools in Sharjah will switch to full classroom learning by October 31.

ഷാർജയിലുടനീളമുള്ള സ്വകാര്യ സ്കൂളുകൾ ഓൺലൈൻ പഠനത്തിൽ നിന്ന് മാറി ഒക്ടോബർ 31 നകം മുഴുവനായും ക്ലാസ്റൂം പഠനത്തിലേക്ക് മാറുമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (SPEA) പ്രഖ്യാപിച്ചു.

ഷാർജയിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം, ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി(SPEA) എന്നിവയുമായി ഏകോപിപ്പിച്ചാണ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളും ക്ലാസ്റൂം പഠനത്തിലേക്ക് മാറുന്നത്. ക്ലാസ്റൂം പഠനം ഉറപ്പുവരുത്തുന്നതിന്, വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

 

error: Content is protected !!